ഇഎംഎസ്‌

അക്കാദമി

അഡ്‌മിഷന്‍
രജിസ്റ്റര്‍ ചെയ്യുക
ഭാഷകള്‍
ENGLISH‌ മലയാളം

ഇ എം എസ് നമ്പൂതിരിപ്പാട്

ഇ എം എസ് നമ്പൂതിരിപ്പാട്  (ഏലംകുളം മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് )

അച്ഛൻ : പരമേശ്വരൻ നമ്പൂതിരിപ്പാട്
അമ്മ: വിഷ്ണു ദത്ത
ഭാര്യ : ആര്യ അന്തർജനം
മക്കൾ : ഡോ. മാലതി ദാമോദരൻ, ഇ എം  ശ്രീധരൻ, രാധ ഗുപ്തൻ, ഇ എം ശശി .

ഇ എം എസ്
    1934 ലും  1938  മുതൽ 1940 വരെയും കേരളത്തിലെ കോൺഗ്രസ് കമ്മിറ്റി യുടെ     സെക്രട്ടറിയായി പ്രവർത്തിച്ചു .
    1934 -പി കൃഷ്ണപിള്ള ഉൾപ്പെടെയുള്ളവരോടൊപ്പം കേരള കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി     ഉണ്ടാക്കി .
    1937 -കേരളത്തിലുണ്ടായ ആദ്യ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പിൽ അംഗമായി
    1939 -കേരള കോൺഗ്രസ് സോഷ്യലിസ്റ്റ്  പാർട്ടിയെ ഒന്നാകെ കമ്മ്യൂണിസ്റ്റ്   പാർട്ടിയാക്കി മാറ്റുന്നതിൽ നിർണായക പങ്കു വഹിച്ചു .
    1941 - സിപിഐ  യുടെ കേന്ദ്ര കമ്മിറ്റി അംഗമായി
    1950 -സിപിഐ യുടെ പോളിറ്റ് ബ്യൂറോ അംഗമായി
    1953 -1954 ലും 1955 -1956 ലും  സിപിഐ യുടെ ആക്ടിങ് ജനറൽ സെക്രട്ടറി ആയി
    1962 -63 -സിപി ഐ യുടെ ജനറൽ സെക്രട്ടറി .
    1964 ൽ സിപിഐ (എം) രൂപീകൃതമായതു മുതൽ  മരിക്കുന്നതുവരെ (1998 ) പോളിറ്റ് ബ്യൂറോ അംഗമായിരുന്നു .
    1978  മുതൽ 1991വരെ സിപിഐ (എം) ജനറൽ സെക്രട്ടറി .

സംസ്ഥാന രൂപീകരണത്തിനുശേഷം1957ൽ കേരളത്തിൽ നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പിൽ  ചരിത്രം സൃഷ്ടിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയെ അധികാരത്തിൽ കൊണ്ടു വരാനും അതിനു നേതൃത്വം നൽകാനും ഇ എം എസ് - നു കഴിഞ്ഞു.  ഇ എം എസ് മുഖ്യമന്ത്രി ആയിരുന്ന അക്കാലത്താണ് ഭൂപരിഷ്കരണത്തിനും പൊതുവിദ്യാഭ്യാസത്തിനും ദിശാ ബോധം നൽകിക്കൊണ്ടുള്ള നിയമനിർമ്മാണങ്ങൾ ആരംഭിച്ചത്. ഇന്നും പ്രകീർത്തിക്കപ്പെടുന്ന കേരള മോഡൽ വികസനത്തിന് അടിത്തറപാകിയത് അന്നാണ്.  ഭാഷാദേശീയത, അധികാരവികേന്ദ്രീകരണം   എന്നിവയിൽ ഇ എം എസ്സിന്‌റെ സംഭാവന അവിസ്മരണീയമാണ്.  1959 ൽ ആദ്യ നിയമസഭ പിരിച്ചുവിടപ്പെട്ടെങ്കിലും 1967 -69  കാലഘട്ടത്തിൽ വീണ്ടും ഇ എം എസ് മുഖ്യമന്ത്രിയായി .

       1939 ൽ മദ്രാസ് ലെജിസ്ളേറ്റീവ് അസംബ്ലിയിലേക്കാണ് ആദ്യം തെരഞ്ഞെടുക്കപ്പെട്ടതെങ്കിലും പിന്നീട്, കേരളസംസ്ഥാന രൂപീകരണത്തിന്  ശേഷം 1957 മുതൽ  1977 വരെ നടന്ന ആറു  തെരഞ്ഞെടുപ്പുകളിലും അദ്ദേഹം നിയമസഭാംഗമാവുകയുണ്ടായി.
ദേശാഭിമാനി ദിനപത്രത്തിന്റെ ചീഫ് എഡിറ്ററായും മാർക്സിസ്റ്റ് സംവാദത്തിന്റെ ചീഫ് എഡിറ്ററായും എ കെ ജി പഠനഗവേഷണകേന്ദ്രത്തിന്റെ ഡയറക്ടറായും  ഇ എം എസ് പ്രവർത്തിച്ചിട്ടുണ്ട്. ജനകീയാസൂത്രണ പ്രസ്ഥാനം രൂപപ്പെടുത്തുന്നതിൽ സ്തുത്യർഹമായ  സേവനമാണ് സഖാവ് നൽകിയത്.

മനുഷ്യരുമായി ബന്ധപ്പെട്ട ഒരു മേഖലയും സഖാവിനു അന്യമായിരുന്നില്ല. അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികളിൽ ചിലത് താഴെ ചേർക്കുന്നു :

കേരളം മലയാളികളുടെ മാതൃഭൂമി, ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം , ആത്മകഥ, മാർക്സിസം ലെനിനിസം ഒരു പാഠ പുസ്തകം, കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ, ഗാന്ധിയും ഗാന്ധിസവും,    നെഹ്റു- സിദ്ധാന്തവും പ്രയോഗവും, മാർക്സിസവും മലയാള സാഹിത്യവും, ഒരു ഇന്ത്യൻ കമ്മ്യൂണിസ്റ്റിന്റെ ഓർമക്കുറിപ്പുകൾ, വായനയുടെ ആഴങ്ങളിൽ, മുൻ മുഖ്യമന്ത്രിയുടെ ഓർമക്കുറിപ്പുകൾ…

             ഇ എം എസ്സിന്‌റെ സ്മരണ നിലനിറുത്തത്തക്ക വിധത്തിൽ അക്കാദമിയെ ഒരു അനൗപചാരിക   സർവകലാശാലയായി പ്രവർത്തിപ്പിക്കുക എന്നതാണ് ഇന്നത്തെ കടമ .

 

 

വാര്‍ത്തകള്‍


അന്വേഷണങ്ങള്‍ക്ക്‌

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഇവിടെ ക്ലിക്ക്‌ ചെയ്യൂ