അക്കാദമിയിൽ അവലംബിച്ചു പോരുന്ന സംയോജിത കൃഷി മാതൃക കേരളത്തിലെ പരമ്പരാഗത കൃഷിരീതികളുടെയും ആധുനികകൃഷി രീതികളുടെയും സമന്വയമാണ്. കൃത്യത കൃഷിരീതികൾ നടപ്പാക്കുന്നതിനായി പോളിഹൗസ്, മഴമറ സംവിധാനങ്ങൾ നിലവിലുണ്ട്. നീർത്തടാധിഷ്ഠിതമായാണ് കൃഷി നടപ്പിലാക്കിയിരിക്കുന്നത്. മാവിന്റെ അതിസാന്ദ്രതകൃഷിത്തോട്ടം ഇവിടെ ഒരുക്കിയിട്ടുണ്ട്. സംയോജിത കൃഷി മാത്രകളുടെ കാതലായ മൃഗസംരക്ഷണയൂണിറ്റ്, മത്സ്യകൃഷിയൂണിറ്റ്, താറാവ് വളർത്തൽ കേന്ദ്രം എന്നിവ ശാസ്ത്രീയമായി നടപ്പാക്കിയിരിക്കുന്നു. ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം
ഓർമപ്പെടുത്തുന്ന ഒരു ഉദ്യാനം രൂപം കൊണ്ട് വരുന്നു. ഇവിടം കാർഷിക കേരളത്തിന്റെ ഒരു നേർപകർപ്പാണ്.